കുടുംബ കൂട്ടായ്മ ബസിലിക്ക മേഖല

  •   04 Mar, 2018
img

തൃശൂർ അതിരൂപത കുടുംബ കൂട്ടായ്മ ബസിലിക്ക മേഖല കൺവെൻഷൻ അഭിവന്ദ്യ മാർ.ടോണി നീലങ്കാവിൽ പിതാവ് ഉദ്ഘാടനം ചെയ്യുന്നു. ബസിലിക്ക റെക്ടർ മോൺ.ജോർജ്ജ് എടക്കളത്തൂർ അദ്ധ്യക്ഷനായിരുന്നു. റവ.ഫാ. ഡെന്നി താണിക്കൽ, റവ.ഫാ. അൽജോ കരേരക്കാട്ടിൽ, റവ.ഫാ.ജോസ് പയ്യപ്പിള്ളി CMI, റവ.ഫാ.സെബി ചിറ്റാട്ടുക്കര, അതിരൂപത ജനറൽ കൺവീനർ എ.എ.ആൻറണി, ജനറൽ സെക്രട്ടറി പോൾ പാറയ്ക്കൽ, ട്രഷറർ ഷിന്റോ മാത്യു, കൺവെൻഷൻ കൺവീനർ റപ്പായി തെക്കിനിയത്ത് സി.കെ.ആന്റണി, പ്രീറ്റ് ജെ മൊരിയാടൻ, പ്രൊഫ. ജോസ് അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി. സെമിനാറിന് റവ.ഫാ.റോയ് ജോസഫ് വടക്കൻ നേതൃത്വം നൽകി. ബസിലിക്ക, ഒല്ലൂർ, പുതുക്കാട്, പഴുവിൽ എന്നീ ഫൊറോനകളിൽ നിന്നായി 1156 കുടുംബ കൂട്ടായ്മ ഭാരവാഹികൾ പങ്കെടുത്തു.

Designed & Develped By tbi@jec, Jyothi Engineering College