അതിരൂപതയുടെ ആദരാഞ്ജലികൾ

  •   11 Nov, 2020
img

തൃശൂര്‍ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറു० തൃശൂര്‍ അതിരൂപത മുൻ പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്ന പ്രൊഫ. അന്നം ജോണ്‍ (67) അന്തരിച്ചു - അതിരൂപതയുടെ ആദരാഞ്ജലികൾ തൃശൂര്‍: ചെമ്പുക്കാവ് സെനാന മിഷന്‍ റോഡില്‍ വലപ്പാട്ട് കുറ്റിക്കാടന്‍ വീട്ടില്‍ പ്രഫ. വി.പി. ജോണ്‍സിന്റെ പത്‌നിയും തൃശൂര്‍ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറുമായ പ്രഫ. അന്നം ജോണ്‍ (67) അന്തരിച്ചു. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10.30 നു തൃശൂര്‍ വ്യാകുലമാതാവിന്‍ ബസിലിക്കയില്‍. മൃതദേഹം ഇന്ന് ഉച്ചയ്ക്കു 2.30 ന് വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തൃശൂര്‍ വിമല കോളജ്, സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളില്‍ ഫിസിക്‌സ് വിഭാഗം മേധാവിയായിരുന്നു. തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി, മേരിവിജയം പത്രാധിപ സമിതി അംഗം, ഐക്കഫ് കോഴിക്കോട് റീജണല്‍ വൈസ് പ്രസിഡന്റ് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയായിരുന്നു. ചാലക്കുടി ചെട്ടിക്കുളം ചിറ്റിലപ്പിള്ളി കൊക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: എന്‍ജിനിയര്‍മാരായ ഫ്രാങ്ക്‌ളിന്‍, അനൂപ്, കാത്തലിക് സിറിയന്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ആല്‍ബര്‍ട്ട് ജോണ്‍. തൃശൂർ അതിരൂപതയ്ക്കു ചെയ്ത എല്ലാ സേവനങ്ങളു० നന്മകളു० നന്ദിയോടെ സ്മരിച്ചുകൊണ്ട് അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ. ഫാ. നൈസൺ ഏലന്താനത്ത് തൃശൂർ അതിരൂപത പിആർഒ

Designed & Developed By tbi@jec, Jyothi Engineering College | Data Maintained by Archdiocese of Trichur