• +91-487-2333325, 2338203
  • curiatcr@yahoo.com
News Image

ചേലക്കരയെ ചേലുള്ള കരയാക്കിയ ദൈവദാസൻ ആൻ്റണി തച്ചുപറമ്പിൽ - അതിരൂപതനാമകരണ നടപടികള്‍ സമാപിച്ചു - 8090 രേഖകള്‍ ചേലക്കര: ദൈവദാസന്‍ ആന്റണി തച്ചുപറമ്പിലച്ചന്റെ തൃശൂര്‍ അതിരൂപത നാമകരണ കോടതിയുടെ നടപടികള്‍ ചേലക്കര സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പൂര്‍ത്തിയാക്കി. നാമകരണ നടപടികളുടെ ഭാഗമായി 8090 പേജുകളുള്ള രേഖകളാണ് അതിരൂപതാ നാമകരണ കോടതി തയാറാക്കിയിരിക്കുന്നത്. തച്ചുപറമ്പിലച്ചന്റെ ജീവിതവിശുദ്ധിയെകുറിച്ചുള്ള സാക്ഷ്യങ്ങളും അച്ചന്റെ പ്രവര്‍ത്തനമണ്ഡലങ്ങളുടെ ചരിത്രപരമായ പഠനങ്ങളും അടങ്ങുന്നതാണു ഇവ. ഈ രേഖകള്‍ റോമിലേക്ക് അയക്കാന്‍ സീല്‍ ചെയ്തു. ഇതോടനുബന്ധിച്ചു നടന്ന ദിവ്യബലിക്ക് അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മികനായി. നാമകരണ കോടതിയുടെ സമാപന പരിപാടികള്‍ക്കു തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നേതൃത്വം നല്കി. തിരുക്കര്‍മങ്ങള്‍ക്കിടെ വിശദീകരണം നല്‍കിയ പോസ്റ്റുലേറ്റര്‍ ഫാ. ഡോ. പോള്‍ പുളിക്കനും വികാരി ഫാ. തോമസ് വടക്കൂട്ടും സഹകാര്‍മികരായി. ജാതി മതഭേദമില്ലാതെ എല്ലാവര്‍ക്കുമായി സേവനം ചെയ്ത വൈദികശ്രേഷ്ഠനാണ് ആന്റണി തച്ചുപറമ്പിലച്ചനെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരിച്ചു. ചേലക്കരയെ ചേലുള്ള കരയാക്കാന്‍ കഠിനധ്വാനം ചെയ്ത പണ്ഡിതനായ വൈദികനായിരുന്നു അദ്ദേഹമെന്ന് മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. നാട്ടില്‍ കൃഷിയും കൈത്തൊഴിലും പ്രചരിപ്പിച്ച് ജീവനോപാധി നല്‍കിയത് അദ്ദേഹമാണെന്നും അദ്ദേഹം അനുസ്മരിച്ചു. തച്ചുപറമ്പിലച്ചന്റെ വിശുദ്ധജീവിതത്തെക്കുറിച്ച് പഠിക്കാനുള്ള നാമകരണ നടപടികള്‍ക്ക് 2008 ജൂണ്‍ ഒമ്പതിനാണു തുടക്കമായത്. പോസ്റ്റുുലേറ്ററായി റവ. ഡോ. പോള്‍ പുളിക്കന്‍ നിയമിതനായി. 2010 മാര്‍ച്ച് 19 ന് നാമകരണ കോടതി രൂപീകരിച്ചു. പത്തു വര്‍ഷത്തെ പഠനത്തിനു ശേഷമാണു നടപടികള്‍ പൂര്‍ത്തിയാക്കിയത്. നടപടികളുടെ സമര്‍പ്പണം ഫാ. ജിസോ കുറ്റിക്കാട്ട് നിര്‍വഹിച്ചു. ഫാ. വിന്‍സന്റ് ചെറുവത്തൂര്‍, ഫാ. ഡൊമിനിക്ക് തലക്കോടൻ, ഫാ. തോമസ് ശ്രാമ്പിക്കല്‍, അന്നക്കുട്ടി ടീച്ചര്‍, ക്ലാര ടീച്ചര്‍, വൈസ് പോസ്‌ററുലേററര്‍ സിസ്റ്റര്‍ റീന തരേസ്, ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട്, ഫാ. ജെയ്‌സന്‍ കൂനംപ്ലാക്കല്‍, ഫാ. വര്‍ഗീസ് കുത്തൂര്‍, ഫാ. ഷിജു ചിററിലപ്പിളളി എന്നിവര്‍ വിവിധ ചടങ്ങുകളില്‍ സംബന്ധിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ലിവിന്‍ ചൂണ്ടല്‍, കൈക്കാരന്മാരായ ജെയിംസ് ചാലക്കല്‍, സാജു കരിക്കേടത്ത്, വര്‍ഗീസ് നീലങ്കാവില്‍, പ്രദീപ് ഉപ്പാംതടം എന്നിവര്‍ നേത്യത്വം നല്‍കി. ദൈവദാസന്‍ ആന്റണി തച്ചുപറമ്പിലച്ചന്‍ 1930 ല്‍ ആരംഭിച്ച ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്റെ നവതി ആഘോഷങ്ങളുടെ സമാപനവും നടന്നു. 1896 ഡിസംബര്‍ എട്ടിനു ചാലക്കുടി കോട്ടാറ്റില്‍ ജനിച്ച ആന്റണി 1924-ല്‍ വൈദികനായി. 1928 മുതല്‍ രൂപതാ വേദപ്രചാരക സഖ്യത്തിന്റെ ഡയറക്ടറായ തച്ചുപറന്പിലച്ചന്‍ 1930 ല്‍ ചേലക്കരയിലെത്തി. അദ്ദേഹം പെണ്‍കുട്ടികള്‍ക്കായി ഒരു വിദ്യാലയം തുടങ്ങി. വിദ്യാലയം നടത്തുന്നതിനും പ്രേഷിതപ്രവര്‍ത്തനത്തിനുമായി തിരുക്കുടുംബസന്യാസിനീ സമൂഹത്തിന്റെ ശാഖാഭവനം ആരംഭിച്ചു. പാവപ്പെട്ടവരുടെയും ദളിതരുടേയും വീടുകളില്‍ പോയി ഭക്ഷണത്തിനും മരുന്നിനുമൊക്കെ സഹായം നല്‍കി. 1963 ജൂണ്‍ ഒമ്പതിനാണ് അന്തരിച്ചത്. ഫാ. നൈസൺ ഏലന്താനത്ത് പി.ആർ.ഒ. തൃശൂർ അതിരൂപത

Back to News