തൃശൂർ അതിരൂപതാംഗമായ ഫാ. പുളിക്കൻ ജോസഫ് (83) നിര്യാതനായി - അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ തൃശൂർ അതിരൂപതാംഗമായ ഫാ. പുളിക്കൻ ജോസഫ് (83) അന്തരിച്ചു. തൃശൂർ സെൻറ് ജോസഫ്സ് പ്രീസ്റ്റ് ഹോമിലുമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്നലെ (15.02.2021) രാത്രി 11.00 നായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച (18.02.2021) രാവിലെ 9.30ന് അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ. 1964 മാർച്ച് 11ന് ബിഷപ് ജോർജ് ആലപ്പാട്ടിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് പുത്തൻപീടിക, മറ്റം, ഒളരിക്കര, തൃശൂർ സെന്റ് ആൻസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായും കുണ്ടന്നൂർ, പോട്ട, ഇരിങ്ങാലക്കുട കിഴക്കേപള്ളി, കണ്ണംകുളങ്ങര, നെല്ലങ്കര എന്നിവിടങ്ങളിൽ നടത്തു വികാരിയായും സേവനമനുഷ്ഠിച്ചു. തിരൂർ, തങ്ങാലൂർ, ചിറ്റാട്ടുകര, മാള, പാവറട്ടി, പെരുവല്ലൂർ, കുരിയച്ചിറ, വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ ബസിലിക്ക, പഴുവിൽ, തൃപ്രയാർ, കണ്ടശാങ്കടവ്, തിരൂർ, തൃശൂർ ലൂർദ് കത്തീഡ്രൽ, മരത്താക്കര, നിർമലപുരം, മറ്റം എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. നാലുവർഷം തൃശൂർ രൂപതയുടെ മിഷൻ സ്റ്റേഷനായ കല്യാണിൽ സേവനമനുഷ്ഠിച്ചു. കൂടാതെ, ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി വിദേശ രാജ്യങ്ങളിൽ സന്ദർശിച്ചിട്ടുള്ള ഇദ്ദേഹം ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും സിറിയൻ, ലാറ്റിൻ ഭാഷകളിൽ പ്രാവീണ്യവും നേടിയിട്ടുണ്ട്. അരണാട്ടുകര പുളിക്കൻ പരേതരായ പൗലോസ്-മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ത്രേസ്യ, റോസി, ദേവസി, അച്ചായി, ജോർജ്, സിസ്റ്റർ ജെന്റില എഫ്‌സിസി, ജോണി, ഫ്രാൻസിസ്, സിൽവി. കർത്താവിൻറെ മുന്തിരിത്തോട്ടത്തിൽ അഹോരാത്രം അധ്വാനിച്ച പുളിക്കൻ ബഹു. ജോസഫച്ചന് തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ ഫാ. നൈസൺ ഏലന്താനത്ത് തൃശൂർ അതിരൂപത പിആർഒ
Back to News