• +91-487-2333325, 2338203
  • curiatcr@yahoo.com
News Image

തൃശൂർ അതിരൂപതയുടെ പതിനെട്ടാം പാസ്റ്ററൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു - ഡോ. മേരി റെജീന വീണ്ടും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി തൃശൂർ: യേശുവിനു സാക്ഷ്യം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരാണ് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെന്ന് ആർച്ചബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപതയുടെ പതിനെട്ടാം പാസ്റ്ററൽ കൗൺസിൽ ഡിബിസിഎൽസി കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി ഡോ. മേരി റെജീനയെ വീണ്ടും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി എം.പി. ജാക്സനേയും തെരഞ്ഞെടുത്തു. മൂന്നു വർഷത്തേക്കാണ് ഇവർ ചുമതല വഹിക്കുക. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മേരി റെജീന കേരള കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറും ഒല്ലൂക്കര ഇടവകാംഗവുമാണ്. ജോയിന്റ് സെക്രട്ടറി ജാക്സൺ തിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും അവിണിശേരി ഇടവകാംഗവുമാണ്. പാസ്റ്ററൽ കൗൺസിലിന്റെ അജണ്ട കമ്മിറ്റി അംഗങ്ങളായി ഫാ. ജോസ് കോനിക്കര, റവ. ഡോ. ഡേവിസ് പനക്കൽ സിഎംെഎ, സിസ്റ്റർ വെൺമ സിഎസ്സി, ഡോ. ടോണി ജോസഫ്, ബീന ജോഷി, ജോമി ജോൺസൺ എന്നിവരെ തെരഞ്ഞെടുത്തു. പാസ്റ്ററൽ കൗൺസിലിന്റെ പ്രസിഡന്റ് ആർച്ച്ബിഷപാണ്. അതിരൂപതാ സഹായ മെത്രാൻ, വികാരി ജനറൽമാർ എന്നിവർ വൈസ് പ്രസിഡന്റുമാരും ചാൻസലർ ജനറൽ സെക്രട്ടറിയും അതിരൂപതാ ഫിനാൻസ് ഒാഫീസർ ട്രഷററുമാണ്. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, പ്രഫ. ഡോ. ചാക്കാ കളാപറമ്പിൽ, ദേവമാതാ പ്രോവിൻഷ്യൽ റവ. ഡോ. ഡേവിസ് പനയ്ക്കൽ സിഎംെഎ, വികാരി ജനറൽമാരായ മോൺ ജോസ് വള്ളൂരാൻ, മോൺ തോമസ് കാക്കശേരി, ചാൻസലർ റവ. ഡോ. ഡൊമിനിക് തലക്കോടൻ എന്നിവർ പ്രസംഗിച്ചു. പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ മേയർ എം.കെ. വർഗീസ്, പാസ്റ്ററൽ കൗൺസിൽ അംഗമായ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ടീച്ചർ എന്നിവരെ ആദരിച്ചു. രാവിലെ ആർച്ച്ബിഷപിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയോടെയാണ് പാസ്റ്ററൽ കൗൺസിൽ യോഗത്തിനു തുടക്കമായത്. ഫാ. നൈസൺ ഏലന്താനത്ത് തൃശൂർ അതിരൂപത പിആർഒ

Back to News