തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ജോസ് തെക്കേക്കര സീനിയർ (87) അന്തരിച്ചു - തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ജോസ് തെക്കേക്കര സീനിയർ 2021 മെയ് 1 രാത്രി 11:20ന് അന്തരിച്ചു. മൃതസംസ്കാരം 2021 മെയ് 4 ചൊവ്വ ഉച്ചത്തിരിഞ്ഞ്2.30നു പോട്ടാ പള്ളിയിൽവെച്ച്. തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പോട്ട തെക്കേക്കര പരേതരായ ഒൗസേപ്പ്-മറിയ ദമ്പതികളുടെ മകനാണ്. 1963-ൽ മാർ ജോർജ് ആലപ്പാട്ടിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. വേലൂർ, കോയമ്പത്തൂർ, തൃശൂർ കത്തീഡ്രൽ എന്നിവിടങ്ങളിൽ അസി. വികാരിയായും, അഞ്ഞൂർ, പൊന്നാനി, കാട്ടൂർ, വെള്ളാനി, പാലക്കാട്, മുണ്ടൂർ, ആറമ്പിള്ളി, കോട്ടപ്പടി, ഒളരിക്കര, പൊന്നൂക്കര, തൃക്കൂർ, മണ്ണംപേട്ട, ചൊവ്വൂർ, പുത്തൻപീടിക, മുക്കാട്ടുകര, മാടക്കത്തറ, വേലൂപ്പാടം, വരാക്കര സൗത്ത് എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. പരേതരായ അന്തോണി, ലോനപ്പൻ, ഏല്യ, റോസ, മാർഗരറ്റ്, അന്നംകുട്ടി എന്നിവർ സഹോദരങ്ങളാണ് കർത്താവിന്റെ മുന്തിരിത്തോപ്പിൽ അഹോരാത്രം അധ്വാനിച്ച തെക്കേക്കര ബഹു ജോസ് സീനിയർ അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ ഫാ. നൈസൺ ഏലന്താനത്ത് തൃശൂർ അതിരൂപത പി.ആർ.ഒ
Back to News