തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ബഹു. ഫാ. അഗസ്റ്റിൻ മംഗലം (79) അന്തരിച്ചു - തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ തൃശൂർ: തൃശൂർ അതിരൂപതയിലെ അജപാലന രംഗത്ത് മാതൃകപരമായി ജീവിക്കുകയും മറ്റുള്ളവർക്ക് പ്രചോദനവുമായിരുന്ന ബഹു. ഫാ. അഗസ്റ്റിൻ മംഗലം 2021 നവംബർ 7 വൈകീട്ട് 5ന് അന്തരിച്ചു. മൃതസംസ്കാരം 2021 നവംബർ 9 ചൊവ്വ രാവിലെ 10 മണിക്ക് വെങ്ങിണിശ്ശേരി പള്ളിയിൽ വെച്ച്. വെങ്ങിണിശ്ശേരി മംഗലം പരേതരായ പൊറിഞ്ചു-റോസ ദമ്പതികളുടെ മകനായി 1942 മാർച്ച് 3നു അച്ചൻ ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എവിടങ്ങളിലെ വൈദികപരിശീലനത്തിനുശേഷം 1968 ഡിസംബർ 20ന് മാർ ജോർജ്ജ് ആലപ്പാട്ടു പിതാവിൽ നിന്ന് തൃശൂർ ലൂർദ്ദ് കത്തിഡ്രലൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. കണ്ടശ്ശാംകടവ്, പാലൂയർ ഇടവകകളിൽ അസി. വികാരിയായി പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ച അഗസ്റ്റിൻ അച്ചൻ കനകമല, പൊറത്തൂർ, മങ്ങാട്, പതിയാരം, തലക്കോട്ടുക്കര, പാറന്നൂർ, തണ്ടിലം, മണ്ണൂത്തി, കൊമ്പഴ, നിർമ്മലപുരം, നെടുപുഴ, ചെങ്ങാലൂർ, സ്നേഹപുരം, കോട്ടപ്പടി, പുത്തൻപീടിക, ചാഴൂർ, വേലൂപാടം, വൈലത്തൂർ, കല്ലൂർ വെസ്റ്റ്, കുറ്റൂർ, അടാട്ട്, വലക്കാവ് എന്നിവിടങ്ങളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. 2017 ഫെബ്രുവരി 8 മുതൽ തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സി. റോസ് മീര എഫ്സിസി (പരേത), ആന്റണി, ത്രേസ്യാമ്മ ജോസ്, മേരി അപ്പച്ചൻ, വർഗീസ്, സി. ഫ്രാൻസിറ്റ (ഹോളി ക്രോസ്), ജോൺസൺ, കൊച്ചുറാണി ജോസ്, പീറ്റർ, സി. സിൽവി എഫ്സിസി എന്നിവർ സഹോദരങ്ങളാണ്. ദൈവജനത്തിനായി അക്ഷീണം യത്നിച്ച് സ്വർഗ്ഗസമ്മാനത്തിനായി വിളിക്കപ്പെട്ട മംഗലം ബഹു. അഗസ്റ്റിൻ അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലി. ഫാ. നൈസൺ ഏലന്താനത്ത് തൃശൂർ അതിരൂപത പി.ആർ.ഒ
Back to News